Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : News Removal

കാ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല ; പോ​ലീ​സി​ന് മ​റു​പ​ടി​യു​മാ​യി മെ​റ്റ

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ മെ​റ്റ പോ​ലീ​സി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി. നീ​ക്കം ചെ​യ്ത 16 വാ​ർ​ത്ത​ക​ൾ പു​നഃ​സ്ഥാ​പി​ച്ചെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്ത​ത് മെ​റ്റ​യു​ടെ ഓ​ട്ടോ​മേ​റ്റ​ഡ് സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഉ​ന്ന​യി​ച്ച ഏ​ഴ് ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മെ​റ്റ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യ​ത്. സൈ​ബ​ർ ഡി​വി​ഷ​ൻ എ​സ്പി അ​ങ്കി​ത് അ​ശോ​ക് ന​ൽ​കി​യ ക​ത്തി​നാ​ണ് മെ​റ്റ മ​റു​പ​ടി ന​ൽ​കി​യ​ത്. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ​യോ കോ​ട​തി​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പ​രാ​തി​യോ ഉ​ത്ത​ര​വോ ല​ഭി​ച്ചി​രു​ന്നി​ല്ല.

‌‌സാ​ങ്കേ​തി​ക പി​ഴ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നീ​ക്കം ചെ​യ്ത 16 വാ​ർ​ത്ത​ക​ളും പു​നഃ​സ്ഥാ​പി​ച്ച​താ​യും മെ​റ്റ അ​റി​യി​ച്ചു. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വ്യാ​പ​ക വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Latest News

Corehub Up